തീൻ മേശയിൽ രുചി കൂട്ടാൻ കിടിലൻ അച്ചാർ ഇതാ

google news
beef pickle

1.ബീഫ് – ഒരു കിലോ, ചെറിയ കഷണങ്ങളാക്കിയത്
2.കാശ്മീരി മുളകുപൊടി – അഞ്ചു വലിയ സ്പൂൺ
3.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.വെളുത്തുള്ളി – കാൽ കിലോ
ഇഞ്ചി – കാൽ കിലോ
ഉലുവാ കുതിർത്തത് – രണ്ടു ചെറിയ സ്പൂൺ
5.കായംപൊടി – രണ്ടു ചെറിയ സ്പൂൺ
6.എള്ളെണ്ണ – 250 ഗ്രാം
7.കടുക് – ഒരു വലിയ സ്പൂൺ
8.പച്ചമുളക് – അഞ്ച്, പൊടിയായി അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്
9.വിനാഗിരി – 375 മില്ലി

പാകം ചെയ്യുന്ന വിധം
ബീഫ് ഒരു വലിയ സ്പൂൺ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം. നാലാമത്തെ ചേരുവ മയത്തിൽ അരച്ച് ബാക്കി മുളകുപൊടിയും കായംപൊടിയും ചേർത്തു വയ്ക്കണം. ചട്ടിയിൽ അൽപം എണ്ണ ചൂടാക്കി ബീഫ് വേവിച്ചത് അരപ്പോടു കൂടി വറുത്തു കോരുക.
അധികം മൂക്കരുത്. ബാക്കി വരുന്ന എണ്ണ മാറ്റി വയ്ക്കണം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ പച്ചമുളകും കറിവേപ്പിലയും ചേർത്തു വഴറ്റണം. ഇതിലേക്ക് അരപ്പും പാകത്തിനുപ്പും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് ബീഫ് വറുത്ത എണ്ണയും ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ വിനാഗിരിയും ബീഫും ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങുക.

Tags