കുരുമുളക് പപ്പടം

fj
fj


 കുരുമുളക് പപ്പടം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ഉഴുന്നുപൊടിച്ചത് -ഒരു കപ്പ്
സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
കുരുമുളക് ചതച്ചത് -ഒരു ടീസ്പൂണ്‍
ജീരകം -അല്പം

തയ്യാറാക്കുന്ന വിധം

ഉഴുന്നുപൊടി, സോഡാപ്പൊടി, കുരുമുളക്, ജീരകം എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. കുറച്ചുനേരത്തിനുശേഷം ചപ്പാത്തിക്കോല്‍ കൊണ്ട് നന്നായി ഇടിക്കുക. എങ്കിലേ മൃദുവായ മാവ് കിട്ടൂ. ശേഷം തുല്യ അളവിലുള്ള ചെറിയ ഉരുളകളെടുത്ത് നന്നായി പരത്തുക. ഇത് വെയിലത്തിട്ട് ഉണക്കിയെടുക്കാം.

Tags