വായില്‍ കപ്പലോടും പെപ്പര്‍ ചിക്കന്‍ ഡ്രൈ റെസിപ്പി ഇതാ
ചേരുവകള്‍
ചിക്കന്‍ - 1 കിലോ കുരുമുളക് പൊടി - രണ്ടര ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍ സവാള - 3 എണ്ണം തക്കാളി - 1 എണ്ണം ഇഞ്ചി - ചെറിയൊരു കഷ്ണം വെളുത്തുള്ളി - ആറല്ലി കറിവേപ്പില - രണ്ട് തണ്ട് മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ ഗരം മസാല - 1 ടീസ്പൂണ്‍ വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍ വെള്ളം , ഉപ്പ്
ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ ഇടത്തരം വലുപ്പത്തിലള്ള കഷ്ണങ്ങളാക്കി വൃത്തിയായി കഴുകി, വാരിയെടുക്കുക. രണ്ട് ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി അരമണിക്കൂര്‍ മാറ്റിവെക്കുക. ഈ സമയം സവാള, തക്കാളി, വെളുത്തുള്ളി, എന്നിവ അരിഞ്ഞെടുക്കാം. ഇനി ഒരു പാത്രം അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള, എന്നിവ ചേര്‍ത്ത് വഴറ്റുക.
ഗോള്‍ഡന്‍ ബ്രൗണ്‍ നിറമെത്തുമ്പോള്‍ തീ കുറച്ചുവെച്ച് മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേക്ക് മസാല പിടിപ്പിച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ക്കുക. ആദ്യം തീ കൂട്ടിവെച്ച് നന്നായി ഇളക്കി, എല്ലാ ചേരുവകളും യോജിപ്പിക്കുക. അതിനുശേഷം അരക്കപ്പ് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. ഇടക്കിടെ അടപ്പ് തുറന്ന്, ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ശേഷിക്കുന്ന കുരുമുളക് പൊടി കൂടി ചേര്‍ത്ത് ഇളക്കുക. ഇനിയിത് ഡ്രൈ ആകുന്നത് വരെ ഇളക്കിക്കൊടുക്കുക. പെപ്പര്‍ ചിക്കന്‍ െൈഡ്രെ റെഡി.