എളുപ്പം തയ്യാറാക്കാം പീനട്ട് ബട്ടർ


കുട്ടികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടർ. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടർ. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്ക് ഊർജ്ജം നൽകുവാൻ പറ്റിയ മികച്ചൊരു ഭക്ഷണമാണ്.
പീനട്ട് ബട്ടർ തയ്യാറാക്കുന്നതിന് ധാരാളം ചേരുവകൾ ആവശ്യമില്ല. ഇതിനായി വേണ്ടത് നിലക്കടല, ഉപ്പ്, പഞ്ചസാര, കുറച്ച് എണ്ണ എന്നിവ മാത്രമാണ്. എങ്ങനെയാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു കപ്പ് തൊലി കളഞ്ഞ കപ്പലണ്ടി എടുക്കുക.ശേഷം വെള്ളത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാത്ത മിക്സിയിൽ നല്ലത് പോലെ കപ്പലണ്ടി പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയിൽ 3 ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സിയിൽ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. നന്നായി പേസ്റ്റ് പരുവത്തിലായി കഴിഞ്ഞാൽ കുപ്പിയിലേക്ക് പകർത്തി ഫ്രിഡ്ജിൽ വച്ചിരുന്നാൽ കേട് വരാതെ സൂക്ഷിക്കാം. (ഇതിൽ സൺഫ്ലവർ ഓയിലിന് പകരം ബട്ടറോ മറ്റേതെങ്കിലും എണ്ണയോ ചേർക്കാവുന്നതാണ്).