മധുര പലഹാരമാണോ ഇഷ്ട്ടം ? എന്നാൽ ഇത് ഒന്ന് തയ്യാറാക്കി നോക്കൂ

 pazhamnurukku
 pazhamnurukku

ചേരുവകൾ

ഏത്തപഴം പഴുത്തത്: 1 എണ്ണം
നെയ്യ്: 50 മില്ലി
ചിരവിയ തേങ്ങ: 20 ഗ്രാം
ശർക്കര പാനി: 25 ഗ്രാം
ഏലയ്ക്കാപ്പൊടി: 2 ഗ്രാം
റവ: 20 ഗ്രാം
ബദാം ചെറുതായി അരിഞ്ഞത് : 10 ഗ്രാം


പാകം ചെയ്യേണ്ടരീതി

1) നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് നെയ്യിൽ വരട്ടി എടുത്ത് മാറ്റി വക്കുക.
2) ഒരു ഫ്രയിങ്പാനിൽ നെയ്യ് ചൂടാക്കി റവ വറുത്ത് ചിരവിയ തേങ്ങ ഇട്ട് ഇളക്കി, ശേഷം വരട്ടിയ പഴവും ശർക്കരയും ഇട്ട് നന്നായി മിക്‌സ് ചെയ്യുക.
3) ഡ്രൈ ആയി വരുമ്പോൾ ഏലയ്ക്കാപ്പൊടി ഇട്ട് മിക്‌സ് ചെയ്ത് തീ ഓഫ് ചെയ്യുക.
4) അരിഞ്ഞ ബദാം ചേർത്ത് അലങ്കരിക്കുക.  പഴം നുറുക്ക് റെഡി . 
 

Tags