കൂളാവാൻ ഒരു പായസം കുടിച്ചാലോ ?

google news
payasam

 ചേരുവകൾ 

 തണ്ണിമത്തന്‍, പഞ്ചസാര, പാല്‍, നെയ്യ്, അണ്ടിപരിപ്പ്, മുന്തിരി, ഏലക്കായ,

തണ്ണിമത്തന്‍ ചെറു കഷ്ണങ്ങളാക്കി മുറിക്കുക. ഇതിലേക്ക് തണ്ണിമത്തന്റെ മധുരത്തിന് അനുസരിച്ച് പഞ്ചസാര ചേര്‍ത്ത് ഒരു പാത്രത്തില്‍ ഇട്ട് വേവിക്കുക. വെള്ളം ചേര്‍ക്കരുത്. ഈ സമയം മറ്റൊരു പാത്രത്തില്‍ പാല്‍ തിളയ്പ്പിക്കുക. ഇതിലേക്ക് ഏലക്കായും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കാം പാല്‍ തിളയ്ക്കുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. തണ്ണിമത്തനിലെ വെള്ളം വറ്റി പഞ്ചസാര ലായനിയും വെന്ത തണ്ണിമത്തന്‍ കഷ്ണങ്ങളും മാത്രമാവുമ്പോള്‍ തീയണച്ച് തിളയ്ക്കുന്ന പാലിലേക്ക് ഇട്ടു കൊടുക്കുക. നന്നായി ഇളയ്ക്കുക.മധുരം നോക്കി വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കുക. അടുപ്പില്‍ നിന്ന് മാറ്റി വെയ്ക്കുക.

തുടര്‍ന്ന് നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് പായസത്തില്‍ ചേര്‍ക്കാം. ചൂടോടയോ തണുപ്പിച്ചോ കഴിക്കാം.

Tags