വയറും മനസ്സും നിറയ്ക്കും ഈ പായസം

 Palada Payasam
 Palada Payasam

ചേരുവകൾ

    കരിക്ക്- 2 കപ്പ്
    കണ്ടൻസ്ട് മിൽക്ക്- 3 ടേബിൾസ്പൂൺ
    പഞ്ചസാര- 5 ടേബിൾസ്പൂൺ
    ഉപ്പ്- ഒരു നുള്ള്
    ഏലയ്ക്ക- 2
    പാൽ- 2 കപ്പ്
    തേങ്ങാപ്പാൽ- 1 കപ്പ്
    തേങ്ങ വെള്ളം- 1/2 കപ്പ്
    കശുവണ്ടി- ആവശ്യാനുസരണം

തയ്യാറാക്കുന്ന വിധം

    അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ട് കപ്പ് പശുവിൻ പാൽ ചേർത്ത് തിളപ്പിക്കുക.
     പാൽ തിളപ്പിച്ച് ഒന്നര കപ്പാക്കി കുറുക്കിയെടുക്കുക.
    അതിലേയ്ക്ക് 3 ടേബിൾസ്പൂൺ കണ്ടൻസ്ട് മിൽക്കും അഞ്ച് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് അലിയിക്കുക.
    ഒരു നുള്ള് ഉപ്പ് ചേർക്കുക.
    കുറഞ്ഞ തീയിൽ ഇളക്കി കൊടുക്കുക.
    ഇളനീരിലെ മാംസള ഭാഗം വേർപെടുത്തി തേങ്ങാവെള്ളം കൂടി ഒഴിച്ച് അരച്ചെടുത്തത് ചേർത്തിളക്കുക.
    അതിലേയ്ക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. അഞ്ച് മിനിറ്റ് വരെ ഇളക്കുക.
    തിളച്ച് കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം.
    ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ആവശ്യാനുസരണം കശുവണ്ടി ചേർത്ത് വറുക്കുക.
     പായസത്തിലേയ്ക്ക് അത് ചേർക്കുക. ഇഷ്ടാനുസരണം വിളമ്പി കഴിച്ചു നോക്കൂ.
-----------

Tags