രുചികരമായ ഒരു നാലു മണി പലഹാരം തയ്യാറാക്കാം ...


വേണ്ട ചേരുവകൾ;
കടലമാവ്; 2 ടേബിൾ സ്പൂൺ
അരിപ്പൊടി; 1 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ; 2 ടേബിൾ സ്പൂൺ
ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്; 1/2 ടീസ്പൂൺ
മുളക് പൊടി; 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി; 1/2 ടീസ്പൂൺ
ഉണക്കിയ മാങ്ങാ പൊടി ; 1 ടീസ്പൂൺ
ചാറ്റ് മസാല; 1 ടീസ്പൂൺ
മല്ലിപൊടി; 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
പാവയ്ക്ക വട്ടത്തിൽ മുറിച്ചത്; 1 കപ്പ്
ബ്രെഡ് പൊടി; 1 കപ്പ്
എണ്ണ വറുക്കുവാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലമാവും അരിപ്പൊടിയും കോൺ ഫ്ലോറും മറ്റു മസാലകളും ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് കട്ട പിടിക്കാതെ മിക്സ് ചെയ്യുക. മാവ് കുറച്ചു കട്ടിയിൽ ആയിരിക്കണം മിക്സ് ചെയേണ്ടത്. അതിലേക്കു മുറിച്ചു വച്ചിട്ടുള്ള പാവയ്ക്ക ഇട്ടു ഇളക്കി യോജിപ്പിച്ചു വയ്ക്കുക.10 മിനിറ്റിനു ശേഷം ഓരോ പാവയ്ക്കയും എടുത്ത് ബ്രെഡ് പൊടിയിൽ പുരട്ടി എണ്ണയിൽ വറുത്തെടുക്കുക. ചൂടോടെ ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാം.