പാസ്ത കഴിക്കാൻ ഇനി റെസ്റ്റോറെന്റുകളിൽ പോകേണ്ട , വീട്ടിൽ ഉണ്ടാക്കാം
ചേരുവകള്‍:
ഒലിവ് ഓയില്‍ - 2 സ്പൂൺ
സവോള അരിഞ്ഞത് - അരക്കപ്പ്
വെളുത്തുള്ളി ചതച്ചത് - 2 സ്പൂൺ
ചിക്കന്‍ രസം ഉപ്പ് കുറഞ്ഞത് 2 കപ്പ്
ഒരു കപ്പ് തേങ്ങാപ്പാല്‍
ഉപ്പ് - കാൽസ്പൂൺ
കുരുമുളക് - കാൽസ്പൂൺ
8 സ്ഫഗെറ്റി ( സേമിയ പോലെയിരിക്കുന്ന ഇറ്റാലിയന്‍ പാസ്താ ഇനം)
വറ്റല്‍മുളക് പൊടിച്ചത് - കാൽസ്പൂൺ
ഒരു വലിയ നാരങ്ങയുടെ നീര്
ഫ്രെഷ് സ്പിനാച്ച് (ചീര)- 2 1/2 കപ്പ്
പൈന്‍ നട്ട്സ് - 2 സ്പൂൺ
പാകം ചെയ്യേണ്ട വിധം:
ഒരു പാനില്‍ ഒലിവ് ഓയില്‍ മീഡിയം തീയില്‍ ചൂടാക്കുക.ഇതിലേയ്ക്ക് അരിഞ്ഞ സവോളയും ചതച്ച വെളുത്തുള്ളിയും ചേര്‍ക്കുക. ശേഷം ഇളം ബ്രൌണ്‍ നിറം ആകുന്നതുവരെ വഴറ്റുക.
ചിക്കന്‍ രസം, തേങ്ങാപ്പാല്‍, കുരുമുളക്, സ്ഫഗെറ്റി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. തിളച്ച് വരുമ്പോള്‍ തീ കുറയ്ക്കുക. പാന്‍ മൂടി വെച്ച് വെള്ളം വറ്റുവാന്‍ സമയം നല്‍കുക
ശേഷം വറ്റല്‍മുളകുപൊടി, നാരങ്ങാ നീര്‍, ചീര എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ചീര വേകുവാന്‍ സമയം നല്‍കുക. വിളമ്പുന്നതിന് മുന്‍പ് പൈന്‍ നട്ട്സ് ചേര്‍ക്കാം. ഈ വിഭവം കുറച്ചുകൂടി ക്രീമി ആകണമെന്നുണ്ടെങ്കില്‍ അല്‍പ്പം തേങ്ങാപ്പാല് കൂടി ചേര്‍ത്ത് ചെറുതായി ചൂടാക്കുക.