പാഷൻ ഫ്രൂട്ട് ലെമൺ ജ്യൂസ് തയ്യാറാക്കാം
ചേരുവകൾ
* പാഷൻ ഫ്രൂട്ട്സ് – 2 എണ്ണം
* ഇഞ്ചി – ഒരു കഷണം
* ചെറുനാരങ്ങാനീര് – 3 Tbspn
* പഞ്ചസാര – പാകത്തിന്
* ഐസ്ക്യൂബ്സ് – കുറച്ച്
* തണുത്ത വെള്ളം – 2 ½ കപ്പ്
തയാറാക്കുന്ന വിധം
പാഷൻഫ്രൂട്ട് തോടുമാറ്റി അകത്തെ സഞ്ചിപോലെയുള്ള പാടയ്ക്കകത്തുനിന്നു ജ്യൂസും കുരുവും ഒരു കപ്പിലേക്ക് എടുത്ത്, ബാക്കിവന്ന പാടഭാഗങ്ങളും ഇഞ്ചി, ചെറുനാരങ്ങാനീര്, പഞ്ചസാര, ഐസ്ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ മിക്സറിൽ നന്നായടിച്ചു വേണമെങ്കിൽ വലിയ കണ്ണുള്ള അരിപ്പയിൽകൂടി അരിച്ചെടുത്ത് പാഷൻ ഫ്രൂട്ട് ജ്യൂസും കുരുവും മാറ്റിവച്ചതുകൂടി ചേർത്ത് സ്പൂൺകൊണ്ടു നന്നായിളക്കിയെടുത്ത് ഗ്ലാസിലേക്കു പകർന്നെടുക്കണം. മൂന്ന്ഗ്ലാസ് ജ്യൂസുണ്ടാകും.
ശരീരത്തിനും മനസ്സിനും കുളിർമയേകുന്ന ആരോഗ്യകരമായ വളരെ രുചികരമായ
പാഷൻഫ്രൂട്ട് ലെമൺ ജ്യൂസ് റെഡിയായി.