പപ്പായ പക്കോഡ..ചായക്കൊപ്പം ഇത് ബെസ്റ്റാ..

pakoda

ആവശ്യമായവ 

പപ്പായ ( പഴുക്കാത്തത്) - മീഡിയം വലുപ്പത്തിലുള്ളത് 
പച്ചമുളക് - 2-3 എണ്ണം  
ഉള്ളി - 1
വെളുത്തുള്ളി - 5-6 അല്ലി 
കറിവേപ്പില - രണ്ടു തണ്ട് 
ഇഞ്ചി - ചെറിയ കഷ്ണം 
കടലമാവ് - ഒരു കപ്പ് 
മുളക് പൊടി - ആവശ്യത്തിന് 
ഓയിൽ - ആവശ്യത്തിന് 
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്നവിധം

പപ്പായ, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ കാണാം കുറച്ച് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇതിലേക്ക് മുളക് പൊടി, ഉപ്പ്, കടലമാവ് എന്നിവയിട്ട് നന്നായി മിക്സ് ചെയ്യുക.

ആവശ്യമെങ്കിൽ അൽപ്പം വെള്ളം തളിച്ച് യോജിപ്പിക്കുക. ശേഷം എന്ന ചൂടാക്കി കുറച്ചു കുറച്ചായി ഇട്ട് വറുത്ത് കോരുക.

Tags