കിടിലൻ അച്ചാർ ഉണ്ടാക്കി നോക്കിയാലോ...?

google news
pappaya

ചേരുവകള്‍

പപ്പായ /കർമൂസ/കപ്പളങ്ങ

നല്ലെണ്ണ

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്- പത്തെണ്ണം

മുളകുപ്പൊടി- രണ്ട് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

കായപ്പൊടി-അര സ്പൂണ്‍

ശര്‍ക്കര- അല്‍പ്പം

വിനാഗിരി -ആവശ്യത്തിന്

കടുക്

വറ്റല്‍മുളക്

കറിവേപ്പില

തയ്യാറാക്കുന്ന വിധം

വിളഞ്ഞ അരക്കിലോ പപ്പായ തൊലിയും കുരുവും കളഞ്ഞ് ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ രണ്ടു ചെറിയ സ്പൂണ്‍ എണ്ണയൊഴിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് രണ്ടു ചെറിയ സ്പൂണും പത്തു പച്ചമുളകരിഞ്ഞതും പപ്പായയും ചേര്‍ത്ത് പത്തു മിനിറ്റ് വഴറ്റുക.

ഇതിലേക്ക് 50 ഗ്രാം മുളകുപൊടി, അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി , അര ചെറിയ സ്പൂണ്‍ കായംപൊടി, ഒരച്ച്‌ ശര്‍ക്കര, അരക്കപ്പ് വിനാഗിരി എന്നിവ ചേര്‍ത്തു തിളയ്‌ക്കുമ്ബോള്‍ വാങ്ങുക. പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ചിടുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags