അടിപൊളി പപ്പടം വീട്ടിൽ ഉണ്ടാക്കിയാലോ ?

pappadam
pappadam

ആവശ്യമായ സാധനങ്ങൾ:

    ഉഴുന്ന് പരിപ്പ്- 1 കിലോ
    അപ്പക്കാരം - 35 ഗ്രാം
    പെരുംകായം- 1 ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക. വെള്ളം കുറച്ച് ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക.

കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക. പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. നല്ല ഒന്നാന്തരം പപ്പടം ​തയ്യാറായിക്കഴിഞ്ഞു.പപ്പടം വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിച്ചാൽ ഒരു മാസമെങ്കിലും കേടുകൂടാതെ ഇരിക്കും.

 

Tags