ഒരു ഹെൽത്തി പലഹാരം തയ്യാറാക്കിയാലോ

PapayaHalwa

ചേരുവകൾ 

പപ്പായ 3 എണ്ണം
 
പാൽ 1 ഗ്ലാസ്

ഏലക്ക 10 എണ്ണം

 നെയ്യ്. 7 ടീ സ്പൂൺ

 പഞ്ചസാര 1 കപ്പ്‌

 ബദാം 20 ഗ്രാം

 മുന്തിരി 20 ഗ്രാം

പപ്പായ ഹൽവ  തയ്യാറാക്കുന്ന വിധം 


ഒരു നോൺസ്റ്റിക് പാത്രത്തിൽ. മൂന്ന് ടീസ്പൂൺ നെയ്യൊഴിച്ച് അതിലോട്ടു ചൊപ്പറിൽ
ചോപ്പ് ചെയ്തു വെച്ചിട്ടുള്ള പപ്പായ അതിലോട്ട്‌ ഇടുക. ശേഷം ഒരു ഗ്ലാസ് പാല് അതിലേക്ക് ഒഴിക്കുക. അതിനു ശേഷം ഒരു കപ്പ് പഞ്ചസാര അതിലേക്ക് ഇടുക. ശേഷം പാലും പഞ്ചസാരയും പപ്പായും നന്നായി മിക്സ് ആകുന്നതുവരെ ഇളക്കുക.

ഏകദേശം ഒരു മണിക്കൂർ വരെ ഇളക്കിക്കൊണ്ടിരിക്കണം. ശേഷം പഞ്ചസാര ചേർത്ത് പൊടിച്ചു വെച്ചിട്ടുള്ള
ഏലക്ക ആഡ് ചെയ്യുക. ശേഷം നെയ്യിൽ മൂപ്പിച്ച് എടുത്തിട്ടുള്ള മുന്തിരിയും ബദാമും ആഡ് ചെയ്യുക. ഹൽവ നന്നായി ടൈറ്റ് ആയതിനുശേഷം മൂന്ന് ടീസ്പൂൺ നെയ്യ് ഒഴിച്ച് നന്നായി മിക്സ് ചെയ്തു ഇറക്കി വെക്കാം.

Tags