പപ്പായ കറി തയ്യാറാക്കാം ...
ആദ്യം ഒരു പാനിലേക്ക് 4 ടേബിൾ സ്പൂൺ എണ്ണ ചേർത്ത് കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട ,രണ്ട് സവാള അരിഞ്ഞത്, പച്ചമുളക് രണ്ടെണ്ണം, ഒരു കഷണം ഇഞ്ചി അരിഞ്ഞത് വെളുത്തുള്ളി പത്തെണ്ണം അരിഞ്ഞത് എന്നിവ ചേർത്ത് കൊടുത്ത് നല്ല ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കുക, അടുത്തതായി പൊടികൾ ചേർക്കാം, രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും, മൂന്ന് ടീസ്പൂൺ കാശ്മീരി ചില്ലി മുളക് പൊടിയും, അര സ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു മിക്സ് ചെയ്തതിനു ശേഷം രണ്ട് തക്കാളി അരിഞ്ഞത് ചേർക്കാം, തക്കാളി നല്ല സോഫ്റ്റ് ആയി വന്നാൽ കട്ട് ചെയ്തു വച്ചിരിക്കുന്ന പപ്പായ ചേർക്കാം, എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക, ശേഷം തേങ്ങയുടെ മൂന്നാം പാൽ ചേർക്കാം .
നന്നായി ഇളക്കി പാൻ മൂടിവെച്ച് വേവിക്കുക, വെള്ളം വറ്റി വരുമ്പോൾ രണ്ടാം പാൽ ചേർക്കാം, ഇതും നല്ലതുപോലെ തിളപ്പിച്ച് വറ്റിയെടുക്കണം ,അവസാനമായി കട്ടിയുള്ള തേങ്ങാപ്പാലും ഗരം മസാല പൊടിയും ചേർത്ത് ഇളക്കിയതിനു ശേഷം തീ ഓഫ് ചെയ്യാം. ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം ചെറിയുള്ളി പൊടിയായി അരിഞ്ഞതും കറിവേപ്പില ഉണക്കമുളക് എന്നിവയും ചേർത്ത് നന്നായി മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക.