സദ്യയ്ക്കുള്ള പപ്പടം ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

pappadam
pappadam

ചേരുവകള്‍

ഉഴുന്ന് -1 കപ്പ്

ബേക്കിങ് സോഡ -1/2 ടീസ്പൂണ്‍

ഉപ്പും വെള്ളവും ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി

ഉഴുന്ന് മിക്‌സിയില്‍ പൊടിച്ചെടുക്കുക.

ബേക്കിങ് സോഡാ, ഉപ്പ് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക.

മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തില്‍ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക.

മൈദ പൊടി മിക്‌സ് ചെയ്യുക.

ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക.

ആകൃതി കിട്ടാന്‍ ഒരു അടപ്പു ഉപയോഗിച്ച് കട്ട് ചെയ്ത് ട്രെയില്‍ വയ്ക്കുക.

ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാന്‍ വച്ച ശേഷം പപ്പടം കാച്ചാം.

Tags