പനീര്‍ ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം

google news
paneer

ചേരുവകൾ 

പാല്‍ – ഒരു ലിറ്റര്‍

നാരങ്ങാ 2 എണ്ണം പിഴിഞ്ഞത്

ഒരു ലിറ്റര്‍ പാലിന് ഏകദേശം 200 ഗ്രാം പനീര്‍ കിട്ടും

തയ്യാറാക്കുന്ന വിധം 

 ആദ്യംതന്നെ അടുപ്പില്‍ ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കാന്‍ വയ്ക്കുക പാല്‍ ചൂടായി വരുമ്പോള്‍ നാരങ്ങാനീര് കുറേശെ ഒഴിച്ച് പാല്‍ ഇളക്കിക്കൊടുക്കുക അപ്പോള്‍ പാല്‍ പിരിയാന്‍ തുടങ്ങും എന്നുവച്ചാല്‍ നമ്മള്‍ പാല്‍ പിരിച്ചെടുക്കുന്നു.പാല്‍ നന്നായി പിരിഞ്ഞ ശേഷം തീ ഓഫ്‌ ചെയ്യാം

ഇപ്പോള്‍ പാത്രത്തില്‍ ഇത് രണ്ടുലെയര്‍ ആയി കാണാം ഇനി ഇത് നമുക്ക് അരിച്ചെടുക്കണം

അതിനായി ഒരു കോട്ടന്‍ തുണി ഉപയോഗിക്കാം തുണിയിലെയ്ക്ക് ഇത് അരിചോഴിക്കുക ഇങ്ങനെ അരിച്ചെടുത്ത പനീര്‍ നന്നായി തുണിയോടുകൂടി തന്നെ പിഴിഞ്ഞെടുക്കാം

ഇനി പനീര്‍ ഒരു പരന്ന പാത്രത്തില്‍ വച്ചിട്ട് അതിന്റെ മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച് അമര്‍ത്തണം

തല്‍ക്കാലം നമുക്ക് കുക്കര്‍ വച്ച് അമര്‍താം അതാകുമ്പോള്‍ നല്ല കനം ഉണ്ടല്ലോ പനീരില്‍ ഉള്ള വെള്ളമെല്ലാം പോകാന്‍ ആണ് ഇങ്ങിനെ ചെയ്യുന്നത് .

ഇപ്പോള്‍ കട്ടി പനീര്‍ കിട്ടും ഇത് നന്നായി തണുത്തശേഷം നമുക്ക് ഇഷ്ട്ടമുള്ള ഷേയ്പ്പില്‍ മുറിച്ചെടുക്കാം

Tags