പനീര്‍ പോപ്കോണ്‍
ആവശ്യമുള്ള സാധനങ്ങള്‍
പനീര്‍കട്ട-250 ഗ്രാം
കശ്മീരി മുളക് പൊടി-കാല്‍ ടീസ്പൂണ്‍
ഉണങ്ങിയ പാര്‍സ്ലി ഇല-കാല്‍ ടീസ്പൂണ്‍
പനിക്കൂര്‍ക്ക-കാല്‍ ടീസ്പൂണ്‍
കരുമുളക് -കാല്‍ ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
കടലമാവ്-അരക്കപ്പ്
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
ബേക്കിങ് സോഡ-ഒരു നുള്ള്
വെള്ളം-അരക്കപ്പ്
ബ്രെഡ് പൊടി-അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രമെടുത്ത് അതിലേക്ക് പനീര്‍, കശ്മീരി മുളക് പൊടി, പാര്‍സ്ലി ഇല ഉണങ്ങിയത്, പനികൂര്‍ക്ക, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. പനീര്‍കഷ്ണങ്ങള്‍ ഉടഞ്ഞുപോകാതെ ഇവ നന്നായി കൂട്ടിയോജിപ്പിക്കുക.
മറ്റൊരു പാത്രമെടുത്ത് അതിലേക്ക് കടലമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ മാവ് കുഴച്ചെടുക്കുക. കട്ടകെട്ടാതെ വേണം മാവ് തയ്യാറാക്കാന്‍.
ഈ കൂട്ടിലേക്ക് ഓരോ പനീര്‍കഷ്ണങ്ങള്‍ എടുത്ത് മുക്കിയശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക.
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് സ്വര്‍ണനിറമാകുന്നത് വരെ വറുത്തെടുക്കാം.