റെസ്റ്റോറന്റ് രുചിയില്‍ ഇനി പനീര്‍ ബട്ടര്‍ മസാല വീട്ടിലും തയ്യാറാക്കാം

Paneer butter masala

ചേരുവകള്‍

പനീര്‍ - 200 ഗ്രാം
തക്കാളി (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്) - 2 എണ്ണം
സവാള (ചെറുതായി അരിഞ്ഞത്) - അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ആവശ്യത്തിന്
കറിവേപ്പില - 1 തണ്ട്
മല്ലിയില - ആവശ്യത്തിന്
വെണ്ണ - 6 ടേബിള്‍ സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്
ഇളം ചൂട് വെള്ളം - ആവശ്യത്തിന്

പാചകരീതി

ഒരു പാനില്‍ നാല് ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം മുറിച്ചുവെച്ചിരിക്കുന്ന പനീര്‍ ഇട്ടുകൊടുക്കണം. ഇവ ഇളം ബ്രൗണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കണം. വറുത്ത പനീര്‍ കോരി മാറ്റി വെയ്ക്കുക.

2 ടേബിള്‍ സ്പൂണ്‍ വെണ്ണകൂടി പാനിലേയ്ക്ക് ചേര്‍ത്ത ശേഷം ഇതില്‍ കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ മൂപ്പിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കണം.ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക. അതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിച്ചെടുക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വിളമ്പാം.

Tags