ചൂടോടെ കഴിക്കാന്‍ പാല്‍കപ്പ

palkkappa
palkkappa

ആവശ്യമായ ചേരുവകള്‍

കപ്പ – 1 കിലോഗ്രാം (വേവിച്ചത്)
എണ്ണ – 2 സ്പൂണ്‍
കടുക് – 1 സ്പൂണ്‍
ജീരകം – 1 സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 2 സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
കുരുമുളക് – 2 സ്പൂണ്‍
തേങ്ങാപ്പാല്‍ – 3 ഗ്ലാസ്
ഉപ്പ് – 1 1/2 സ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണയൊഴിച്ച്, കടുകും ജീരകവും പൊട്ടിച്ച്, ഇഞ്ചി ചതച്ചതും പച്ചമുളക് കീറിയതും ചേര്‍ത്തു നന്നായിട്ട് വഴറ്റിയെടുക്കുക.

അതിലേക്കു കുറച്ചു കുരുമുളകും കറിവേപ്പിലയും ചേര്‍ത്തു ചൂടാക്കി, വേവിച്ച കപ്പയും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് അടച്ചു വച്ചു നന്നായി കുറുകുമ്പോള്‍ വിളമ്പാം.
 

Tags