രുചിയൂറും പക്‌വാൻ

pak

ഗോതമ്പുപൊടി – മുക്കാൽ കപ്പ്
മൈദ – കാൽ കപ്പ്
ഉപ്പ്, വെള്ളം – പാകത്തിന്
നെയ്യ് – അരക്കപ്പ്
അരിപ്പൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയും മൈദയും ഇടഞ്ഞു വയ്ക്കുക.
∙ ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്തു കുഴച്ചു കട്ടിയുള്ള മാവു തയാറാക്കണം.
∙ നെയ്യിൽ അരിപ്പൊടി ചേർത്തു നന്നായി മയപ്പെടുത്തി വയ്ക്കുക.
∙ തയാറാക്കിയ മാവു കനം കുറച്ചു പരത്തി അതിൽ നെയ്യ് മിശ്രിതം പുരട്ടണം. ഈ മാവ് ഒന്നര ഇഞ്ച് വീതിയുള്ള സ്ട്രിപ്പുകളായി മുറിക്കുക. ഇതിൽ നിന്നും മൂന്ന്–നാലു സ്ട്രിപ്പ് വീതം എടുത്ത് ഏറ്റവും നീളമുള്ളതു താഴെ വരും വിധം ഒന്നിനു മുകളിൽ ഒന്നായി വച്ചു ചുരുട്ടി എടുത്ത ശേഷം മെല്ലേ അമർത്തുക.
∙ ഇവ ചെറിയ പൂരികളായി പരത്തി ചൂടായ എണ്ണയിലിട്ട് ഇടത്തരം തീയിൽ കരുകരുപ്പായി വറുത്തു കോരണം.
∙ വറുക്കുന്നതിനിടയിൽ തവി കൊണ്ടു പൂരിയുടെ മുകളിലേക്ക് എണ്ണ കോരി ഒഴിച്ചു കൊടുക്കണം. പൂരി ലെയറുകളായി വിട്ടുവരും. ചൂടോടെ വിളമ്പാം.

 

Tags