പടവലങ്ങാ തോരൻ

padavalam

ചേരുവകള്‍‌
പടവലങ്ങ – 300 ഗ്രാം
ചെറിയ ഉള്ളി – 10
തേങ്ങ – 1 കപ്പ്
മഞ്ഞള്‍‌പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1/2 ടീസ്പുണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – പാകത്തിന്
വറ്റല്‍‌മുളക് – 3
ജീരകം – 1/2 ടീസ്പൂണ്‍
വെളുത്തുള്ളി – 3
കറിവേപ്പില – പാകത്തിന്
പാകം ചെയ്യുന്നവിധം
പടവലങ്ങയും ഉള്ളിയും ചെറുതായി അരിയുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് അവ അല്പം വെള്ളത്തില്‍‌ വേവിക്കുക. തേങ്ങ, വെളുത്തുള്ളി, മഞ്ഞള്‍‌പ്പൊടി, മുളകുപൊടി, ജീരകം എന്നിവ ചതച്ചെടുക്കുക. അവ നന്നായി വെള്ളം വറ്റി വെന്ത പടവലങ്ങയില്‍‌ ചേര്‍‌ത്തിളക്കുക. എന്നിട്ട് എണ്ണ ചൂടാക്കി കടുക്‍ പൊട്ടിച്ച് വറ്റല്‍‌ മുളകും കറിവേപ്പിലയും ചേര്‍‌ത്ത് വഴറ്റുക. അവ തോരനില്‍‌ ചേര്‍‌ത്തിളക്കി വാങ്ങുക.

Tags