വായിലിട്ടാല്‍ പഞ്ഞി പോലെ അലിയും ഈ ഒഴിച്ചട
ആവശ്യമുള്ള ചേരുവകള്‍:
* അരിപ്പൊടി - ഒരു കപ്പ്
* ശര്‍ക്കര- കാല്‍ക്കിലോ
* തേങ്ങ ചിരകിയത് - ഒരു കപ്പ്
* ഉപ്പ് - ഒരു നുള്ള്
* നെയ്യ് - ഒരു ടീസ്പൂണ്‍
* വെള്ളം - മാവ് കുഴക്കാന്‍ പാകത്തിന്
* ഏലക്കായ - മൂന്ന് നാലെണ്ണം പൊടിച്ചത്
തയ്യാറാക്കുന്ന വിധം:
* ആദ്യം ശര്‍ക്കര നല്ലതുപോലെ ചെറുതാക്കി ചിരകി മാറ്റി വെക്കുക
* തേങ്ങയും നല്ലതുപോലെ ചിരകി മാറ്റി വെക്കാവുന്നതാണ്
* പിന്നീട് അരിപ്പൊടി വെള്ളമൊഴിച്ച് മാവ് പരുവത്തില്‍ കലക്കിയെടുക്കണം, ഇഡ്ഡലി മാവിന്റെ പരുവത്തില്‍ വേണം കലക്കിയെടുക്കാന്‍, ഇതിലേക്ക് അല്‍പം നെയ്യും ചേര്‍ക്കാം
* പിന്നീട് വാഴയില എടുത്ത് അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കണം
* ശേഷം ആദ്യം തേങ്ങ ഇതിന് മുകളില്‍ പരത്തണം
* അതിന് ശേഷം വേണം ശര്‍ക്കര പരത്തുന്നതിന്
* ഏലക്കായ പൊടി ചെറുതായി അടക്ക് മുകളില്‍ വിതറണം
* പിന്നീട് ഇല നല്ലതുപോലെ പൊതിഞ്ഞ് ഇഡ്ഡലി തട്ടില്‍ വെച്ച് ആവികയറ്റി വേവിച്ചെടുക്കണം