പഞ്ഞി പോലത്തെ ഓട്ടട ഇങ്ങനെ തയ്യാറാക്കാം
Nov 27, 2024, 09:50 IST
ചേരുവകൾ
പച്ചരി: രണ്ട് ഗ്ലാസ്
നാളികേരം: ചിരവിയത്- ഒരു ഗ്ലാസ്
ചോറ്: -3/4 ഗ്ലാസ്
വെളിച്ചെണ്ണ: -രണ്ട് ടേബ്ൾ സ്പൂൺ
ഉപ്പ്: -ആവശ്യത്തിന്
ബേക്കിങ് സോഡാ: -ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
പച്ചരി കഴുകി വൃത്തിയാക്കി ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കുതിർത്തി വെക്കുക. ശേഷം അരിപ്പയിലേക്ക് മാറ്റി വെള്ളം ഊറാൻ വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് അരിയും നാളികേരവും ചോറും ആവശ്യത്തിന് വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക.
അതിലേക്ക് വെളിച്ചെണ്ണയും ഉപ്പും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. മൺചട്ടി നന്നായി ചൂടായി കഴിഞ്ഞാൽ ഓരോ തവി മാവ് ഒഴിച്ച് അടച്ചു വേവിച്ചാൽ നല്ല കുഴികളുള്ള ആരോടു കൂടിയ ഓട്ടപ്പം റെഡി.