കുട്ടികളാക്കായി ഇത് തയ്യാറാക്കി നൽകൂ ...

orange
orange

ആവശ്യമായ സാധനങ്ങൾ:

    മൈദ - 200 ഗ്രാം
    ബേക്കിങ്ങ് സോസ - 1 ടീസ്പൂൺ
    മുട്ട - 1 എണ്ണം
    പഞ്ചാസാര - 2 ടേബിൾസ്പൂൺ
    ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
    പാൽ - ആവശ്യത്തിന്
    ഓറഞ്ച് ജ്യൂസ് -1 കപ്പ്
    ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്നവിധം:

മൈദയും ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇടഞ്ഞു വയ്ക്കുക. ഒരു മുട്ടയിൽ പഞ്ചസാരയും ഏലക്കപൊടിയും ഒരു നുള്ള് ഉപ്പും ഓറഞ്ച് ജ്യൂസും ചേർത്തടിക്കുക. ആവശ്യമെങ്കിൽ അൽപം പാലും ചേർത്തടിക്കണം.

ദോശ മാവിന്‍റെ പാകത്തിലെത്താൻ 10 മിനിറ്റ് വെക്കുക. പാൻ ചൂടാക്കി അൽപം ബട്ടർ തടവി കൊടുക്കുക. ചൂടായ ശേഷം ഓരോ തവി മാവ് ഒഴിച്ച് വശങ്ങളിലേക്ക് എത്തിച്ച് പാൻ കേക്ക് തയാറാക്കാം.

Tags