കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാം ഒനിയൻ റിങ്‌സ്
Aug 23, 2024, 08:50 IST
തയാറാക്കുന്ന വിധം
സവാള കനം കുറച്ച് റിങ് ആകൃതിയിൽ മുറിക്കണം. റിങ് ഓരോന്നായി വേർതിരിക്കണം. ഒരു ബൗളിൽ മൈദ മുളക് പൊടി ഉപ്പും ഇട്ട് ഒന്ന് ഇളക്കി വയ്ക്കണം. ഇതിലേക്ക് സവാള റിങ് ഓരോന്നായി ഇട്ട് വെള്ള മയം കളയാൻ നല്ലതു പോലെ മിക്സ് ചെയ്യണം. അധികം ഉള്ള പൊടി തട്ടികളയുക. ശേഷം മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് അതിലേക്കു കുരുമുളക് പൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്യണം. ശേഷം ഇത് മാവിലേക്കു ഒഴിച്ച് നന്നായി ഇളക്കി എടുക്കാം. കട്ടി കൂടുതൽ ആണെങ്കിൽ കുറച്ചു ലൂസ് ആക്കാം. ഇനി ഇതിലേക്ക് ഒനിയൻ റിങ് മുക്കി ബ്രഡ് ക്രംബ്സ് മുക്കി എടുത്ത് ഫ്രൈ ചെയ്തെടുക്കാം.