ഓണസദ്യ കെങ്കേമമാക്കാൻ ചെറുപയര്‍ പായസം തയ്യാറാക്കിയാലോ ?
ആവശ്യമുള്ള സാധനങ്ങള്‍
ചെറുപയറ് - 1 കപ്പ്
ശര്‍ക്കര ചിരകിയത്- 3
തേങ്ങാപ്പാല്‍ - 2 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാല്‍ - 1/2 കപ്പ്
ഏലയ്ക്ക - 1/2 ടീസ്പൂണ്‍ (പൊടിച്ചത്)
നെയ്യ് - 2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 3 ടീസ്പൂണ്‍
കശുവണ്ടി - 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുപയര്‍ കഴുകി 2 കപ്പ് വെള്ളം ഒഴിച്ച് 3 വിസില്‍ വരുന്നത് വരെ വേവിക്കുക. ശര്‍ക്കര 1 കപ്പ് വെള്ളത്തില്‍ ചൂടാക്കി ഉരുകുക.
ഒരു വലിയ പാന്‍ ചൂടാക്കി വേവിച്ച ചെറുപയറ് പാനിലേക്ക് ചേര്‍ത്ത് ശര്‍ക്കര സിറപ്പ് അതിലേക്ക് ഒഴിക്കുക. ഒരു നുള്ള് ഉപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. ഏകദേശം 5 മിനിറ്റ് ഇടത്തരം തീയില്‍ ഇളക്കിയെടുക്കുക.
മിശ്രിതം കട്ടിയാകുമ്പോള്‍ രണ്ട്കപ്പ് തേങ്ങാപ്പാല്‍ ഒഴിക്കുക, പതുക്കെ തിളയ്ക്കാന്‍ അനുവദിക്കുക. തീ കുറച്ചുവച്ച് കട്ടിയുള്ള തേങ്ങാപ്പാല്‍ ചേര്‍ക്കുക. നന്നായി ഇളക്കി ഒന്നോ രണ്ടോ മിനിറ്റിനു ശേഷം അടുപ്പില്‍നിന്ന് ഇറക്കിവയ്ക്കാം. മറ്റൊരു പാനില്‍ 1 ടീസ്പൂണ്‍ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തും കശുവണ്ടിയും ഇടത്തരം ചൂടില്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുത്ത് പായസത്തില്‍ ചേര്‍ക്കാം.