ഇങ്ങനെ തയ്യാറാക്കിയാൽ ഓണസദ്യയിലെ താരം 'അവിയൽ' ആയിരിക്കും..
ആവശ്യമായവ
വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് – അരകിലോ
മുളകുപൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
പച്ചമുളക് രണ്ടായി പിളര്‍ന്നത് – അഞ്ച്
തേങ്ങ – ഒന്ന്
ജീരകം – കാല്‍ ടീസ്പൂണ്‍
പച്ചമുളക് –നാല്
കറിവേപ്പില –ഒരു തണ്ട്
ചുമന്നുള്ളി – ആറല്ലി (ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )
തൈര് - ആവശ്യത്തിന്
വെളിച്ചെണ്ണ –രണ്ടു ടീസ്പൂണ്‍
ഉപ്പ് –ആവശ്യതിന്
തയാറാക്കുന്ന വിധം
പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതേസമയം തേങ്ങ, ജീരകം, പച്ചമുളക്, കറിവേപ്പില, ചുമന്നുള്ളി എന്നിവ അൽപ്പം തരിത്തരിപ്പായി അരച്ചെടുക്കുക. ഇതിലേക്ക് തൈരും ചേർക്കുക.
വെന്ത ശേഷം വെള്ളം വറ്റിച്ചു തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേര്‍ക്കുക. പുളി അൽപ്പം കൂടി വേണമെങ്കിൽ ഈ സമയം കുറച്ചു തൈര് കൂടി ചേർക്കാം. തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക. അവിയൽ റെഡി..