ഓംലെറ്റ് ഊത്തപ്പം തയ്യാറാക്കിയാലോ
Sep 23, 2024, 16:15 IST
ചേരുവകൾ:
മുട്ട – രണ്ടെണ്ണം
സവാള– ഒന്ന്
പച്ചമുളക്– രണ്ടെണ്ണം
തക്കാളി– ഒന്ന്
മല്ലിയില– ഒരു പിടി
കുരുമുളക്പൊടി– ഒരു ടീസ്പൂൺ
ദോശമാവ്– ഒരു കപ്പ്
ഉപ്പ്– പാകത്തിന്
എണ്ണ– രണ്ട് ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം:
മുട്ട പൊട്ടിച്ചതും സവാള അരിഞ്ഞത്, പച്ചമുളക്, മല്ലിയില, തക്കാളി, ഉപ്പ് എന്നിവ യോജിപ്പിച്ച് വെക്കുക. പാനിൽ ദോശ വട്ടം കുറച്ച് അൽപം കനത്തിൽ പരത്തുക. മുകളിൽ ഓംലെറ്റ് മിശ്രിതം ഒഴിക്കുക. കുരുമുളക് പൊടിയും അൽപം എണ്ണയും തൂവിക്കൊടുക്കുക. ശേഷം ഇരുവശവും മൊരിച്ചെടുക്കുക. തക്കാളി ചട്നിക്കൊപ്പം വിളമ്പാം.