മഴയും കട്ടൻ ചായയും ഓമപൊടിയും ഇതും നല്ലൊരു കോമ്പിനേഷൻ ആണ്..
ഓമപൊടി തയ്യാറാക്കാൻ ആവശ്യമായവ
കടലപ്പൊടി - 1 കപ്പ്
അരിപ്പൊടി - ½ കപ്പ്
വെണ്ണ - 1 ടേബിൾ സ്പൂൺ
എണ്ണ (ചൂടാക്കിയത്) - 2 ടീസ്പൂൺ
അയമോദകം/ അജ്വെയ്ൻ / ഓമം - 2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
അയമോദകം ചൂടാക്കി മിക്സിയിൽ പൊടിക്കുക. ശേഷം ¼ കപ്പ് വെള്ളം ചേർത്ത് വീണ്ടും മിക്സിയിൽ അടിക്കുക. ഇത് അരിച്ചെടുത്ത് മാറ്റി വയ്ക്കുക.
കടലപ്പൊടിയും അരിപ്പൊടിയും ഒരുമിച്ച് അരിച്ചെടുത്ത് ഉപ്പ്, വെണ്ണ, ചൂടുള്ള എണ്ണ, അരിച്ചുവച്ചിരിക്കുന്ന അയമോദകത്തിന്റെ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ആവശ്യാനുസരണം വെള്ളം ചേർക്കുക. നൂൽപുട്ട് തയ്യാറാക്കാൻ മാവ് കുഴയ്ക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക.
ശേഷം നൂൽപുട്ട് തയ്യാറാക്കുന്ന അച്ചിലിട്ട് ചൂടുള്ള എണ്ണയിലേക്ക് അമർത്തി കൊടുക്കുക. കുറച്ചു കുറച്ചായി ഇതേ രീതിയിൽ ചെയ്ത് വറുത്തെടുക്കുക. ഓമ പൊടി റെഡി..