എണ്ണ മാങ്ങ അച്ചാർ ഇങ്ങനെ തയ്യാറാക്കൂ
 oil mango pickle

മാങ്ങാ അച്ചാർ വിവിധ രീതിയിൽ തയ്യാറാക്കാറുണ്ടല്ലോ. വർഷങ്ങളോളം ഇരിക്കുന്ന വിനാഗിരി ചേർക്കാത്ത എണ്ണ മാങ്ങാ അച്ചാർ എളുപ്പം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

മാങ്ങാ                   2 എണ്ണം
നല്ലെണ്ണ                 100 ഗ്രാം 
ഉലുവ                   1 ടീസ്പൂൺ
കടുക്                 1 ടീസ്പൂൺ
മുള്ളക് പൊടി 4 ടീ സ്പൂൺ
കായം                1 ടീസ്പൂൺ
ഉപ്പ്                      ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം...

മാങ്ങാ വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക.  അതിന് ശേഷം നല്ലെണ്ണയിൽ 5 മിനിറ്റ് വറുത്ത് എടുക്കുക.  ചീനച്ചട്ടി ചുടാക്കി തീ കുറച്ച് മസാലപൊടികൾ വഴറ്റി ഏടുക്കുക ശേഷം വറുത്ത മാങ്ങയും ബാക്കി വന്ന വറുത്ത എണ്ണയും ചേർത്ത് ഇളക്കി യോജിപ്പിച്ച എടുക്കുക. കാലങ്ങള്ളോളം ഇരിക്കുന്നു വിനാഗിരി ചേർക്കാതെ മാങ്ങ അച്ചാർ തയ്യാർ.

Share this story