നാടന്‍ രുചിയില്‍ പരിപ്പ് കറി തയ്യാറാക്കാം
Sep 14, 2024, 09:30 IST
ചേരുവകള്‍
1.ചെറുപയര്‍ പരിപ്പ് – ഒരു കപ്പ്, വറുത്തത്
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
2.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
വെളുത്തുള്ളി – നാലു ചെറിയ അല്ലി
പച്ചമുളക് – രണ്ടു ചെറുത്
ജീരകം – മുക്കാല്‍ ചെറിയ സ്പൂണ്‍
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്തു കുക്കറില്‍ വേവിക്കുക.
നന്നായി വെന്ത പരിപ്പ്, തവി കൊണ്ട് ഉടച്ചശേഷം രണ്ടാമത്തെ ചേരുവ മയത്തില്‍ അരച്ചതു ചേര്‍ത്തിളക്കി ചെറുതീയില്‍ വച്ചു നന്നായി യോജിപ്പിക്കുക.
അരപ്പിന്റെ പച്ചച്ചുവ മാറണം. എന്നാല്‍ കറി തിളയ്ക്കുവാനും പാടില്ല.
ഇതിലേക്കു വെളിച്ചെണ്ണയും കറിവേപ്പില