ഈ 'ഇഡ്ഡലി' തയ്യാറാക്കാൻ തീയും വേണ്ട എണ്ണയും വേണ്ട..!

google news
no boil idli

തീയും എണ്ണയും ഇല്ലാതെ ഇഡ്ഡലി തയ്യാറാക്കാം. വളരെ ഹെൽത്തി ആയ ഈ വിഭവം നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടും.

ആവശ്യമായവ 

തേങ്ങ - 1 എണ്ണം 
അവിൽ - 2 കപ്പ് 
ചെറുനാരങ്ങാ നീര്  - ഒരു നാരങ്ങായുടേത് 
ഉപ്പ് - ആവശ്യമായത് 

തയ്യാറാക്കുന്നവിധം 

ആദ്യം തേങ്ങ ചിരകി അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാൽ അരിച്ചെടുക്കുക. കട്ടിയുള്ള ഒന്നാം പാലാണ് ഇഡ്ഡലി തയ്യാറാക്കാൻ വേണ്ടത്. ഇനി ഈ തേങ്ങാപ്പാലിലേക്ക് നാരങ്ങാനീര് ചേർത്ത് ഒരു മിനിറ്റ് നേരം നന്നായി മിക്സ് ചെയ്യുക. ശേഷം നന്നായി അടച്ചു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കാം. രാവിലെ ആകുമ്പോഴേക്കും തേങ്ങാപ്പാൽ നല്ല കട്ടിയുള്ള തൈര് ആയി മാറിയിട്ടുണ്ടാകും.

coconut curd

പിറ്റേന്ന് രണ്ടു കപ്പ് അവിൽ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക . പൊടിച്ചെടുത്ത അവിലിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് തൈര് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്യുക. സാധാരണ തയ്യാറാക്കുന്ന ഇഡ്ഡലി മാവുപോലെ അല്ല അവിൽ കയ്യിലെടുത്ത് ഉണ്ടയാക്കാൻ സാധിക്കുന്ന രീതിയിൽ മാത്രമേ തൈര് ചേർക്കാവൂ..

poha idli

ശേഷം ഇഡ്ഡലി പാത്രമെടുത്ത് ഇഡലി തട്ടിൽ തുണി വിരിച്ച് അതിൽ മിക്സ് ചെയ്ത് വച്ചിരിക്കുന്ന അവിൽ ഇട്ട് ഇഡ്ഡലിയുടെ രൂപത്തിൽ ആക്കുക. ശേഷം ഒരു പത്തു മിനിറ്റ നേരം അടച്ചു വയ്ക്കുക. ഇഡ്ഡലി റെഡി.. 

Tags