നൈജീരിയൻ സ്പെഷ്യൽ എഗ്ഗ് റോൾ തയ്യാറാക്കാം

Nigerian Special Egg Roll

നൈജീരിയൻ സ്പെഷ്യൽ എഗ്ഗ് റോൾസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനു വേണ്ടത്

മൈദ നാല് കപ്പ്

പഞ്ചസാര കാൽകപ്പ്

ബേക്കിങ് പൗഡർ

ഉപ്പ്

ബട്ടർ 100 ഗ്രാം

പാൽ ഒരു കപ്പ്

മുട്ട രണ്ട്

പുഴുങ്ങിയ മുട്ട പന്ത്രണ്ടെണ്ണം

ഇഞ്ചി

പൈനാപ്പിൾ ഫ്ലേവർ

എണ്ണ

ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കണം, അരിച്ചു വേണം ചേർക്കാൻ, ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് രണ്ടു മുട്ട പൈനാപ്പിൾ ഫ്ലേവർ, ഇഞ്ചി ഗ്രേറ്റ് ചെയ്തത്, എന്നിവ കൂടി ചേർക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം കൈ ഉപയോഗിച്ച് കുറച്ച് സോഫ്റ്റ് മാവ് ആക്കി മാറ്റാം. ഇത് ഒരു തുണികൊണ്ട് മൂടി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക, കുറച്ചു സമയത്തിനു ശേഷം എടുത്തു നല്ലതുപോലെ വീണ്ടും കുഴച്ച്തിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റാം, ഓരോന്നും എടുത്ത് ചെറുതായി പരത്തി അതിനകത്തേക്ക് മുട്ട പുഴുങ്ങിയത് മുഴുവനായി വച്ചുകൊടുത്തു നന്നായി കവർ ചെയ്തെടുക്കാം ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക.

Tags