'നവാബി സേമിയ'..! വീട്ടിൽ തയ്യാറാക്കാം വ്യത്യസ്തമായ വേർമിസെല്ലി പുഡിങ്..

navabi semiya

ആവശ്യമായവ 

സേമിയ - 200 gm 
പൗഡർ ഷുഗർ - 1/2 cup 
കിസ്സ് മിസ്സ്‌ - 25 gm 
അണ്ടിപരിപ്പ് - 25 gm 
ബദാം - 25 gm 
ബട്ടർ - 3 tbsp 
മിൽക്ക് പൗഡർ - 3 tbsp 
ഏലക്ക പൊടി - 1/2 tsp 
മിൽക്ക് - 3 cup 
മിൽക്ക് പൗഡർ - 3 tbsp 
ഷുഗർ - 1/2 cup 
മിൽക്ക് മെയ്ഡ് - 1/2 cup 
വാനില എസ്സൻസ് - 1/2 tsp 
കോൺഫ്ലോർ - 4 tbsp

തയ്യാറാക്കുന്നവിധം 

ഒരു പാൻ ചൂടാകുമ്പോൾ ബട്ടർ ചേർത്ത് അണ്ടിപരിപ്പ്, ബദാം, കിസ്സ് മിസ്സ്‌ വറത്തു എടുക്കുക. അതിലേക്ക് സേമിയ മീഡിയം തീയിൽ 5 മിനിറ്റ് റോസ്റ്റ് ചെയ്യുക. (സേമിയ കനം കുറഞ്ഞത് ഏത് എടുത്താലും റോസ്റ്റ് ചെയ്യണം). പൗഡർ ഷുഗർ, മിൽക്ക് പൗഡർ, ഏലക്ക പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിന്റെ പകുതി എടുത്തു വറുത്തു വെച്ചിരിക്കുന്ന നട്സ് പകുതി മിക്സ് ചെയ്ത് ഒരു ട്രേയിൽ സെറ്റ് ചെയ്യുക.

കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് വെക്കുക.
മിൽക്ക്, മിൽക്ക് മെയ്ഡ്, മിൽക്ക് പൗഡർ, ഷുഗർ ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ നന്നായി ഇളക്കി മീഡിയം തീയിൽ വെക്കുക. നന്നായി ചൂടായി തിളയ്ക്കുന്നതിന് മുൻപ് കോൺഫ്ലോർ മിക്സ് ചേർത്ത് നന്നായി കുറുക്കി എടുക്കുക.

അത്‌ സേമിയ സെറ്റ് ചെയ്ത ട്രേയിൽ ഒഴിക്കുക. ചുടോട് കൂടി തന്നെ. ബാക്കി ഉള്ള സേമിയ അതിന് മുകളിൽ നിരത്തുക. ബാക്കി വന്ന നട്സ് അതിന് മുകളിൽ ഇട്ട് കൊടുക്കുക.
(വേണം എങ്കിൽ 3 ലേയർ സേമിയയും 2 ലേയർ കോൺഫ്ലോർ മിക്സും വെച്ച് സെറ്റ് ചെയ്യാം )നന്നായി തണുപ്പിച്ച് കഴിക്കാം.

തയ്യാറാക്കിയത്: Femy Abdul salam

Tags