തയ്യാറാക്കാം കിടിലൻ മട്ടണ്‍ സ്റ്റ്യൂ

google news
muttan

ആവശ്യമുള്ള സാധനങ്ങള്‍

    മട്ടണ്‍ - അര കിലോ
    വലിയ - ഉരുളക്കിഴങ്ങ് രണ്ടെണ്ണം
    സവാള - രണ്ടെണ്ണം
    ഇഞ്ചി - ചെറിയ കഷ്ണം
    വെളുത്തുള്ളി - അല്‍പം
    പച്ചമുളക് - ആറെണ്ണം
    തേങ്ങയുടെ ഒന്നാം പാല്‍ - ഒന്നര കപ്പ്
    രണ്ടാം പാല്‍ - ഒരു കപ്പ്
    കറുവാപ്പട്ട, ഗ്രാമ്പൂ - അല്‍പം
    തൈര് - രണ്ട് ടേ.സ്പൂണ്‍
    ഉപ്പ് ആവശ്യത്തിന്
    കുരുമുളക് ചതച്ചത് - ആവശ്യത്തിന്
    കശുവണ്ടി അരച്ചത് - രണ്ട് ടേ.സ്പൂണ്‍
    ചെറിയുള്ളി - രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

കഷ്ണങ്ങളാക്കിയ മട്ടണില്‍ തൈര് ഒഴിച്ച് നന്നായി ഇളക്കി മാറ്റിവെയ്ക്കുക. ഉരുളക്കിഴങ്ങ് തൊലിയോടെ കുക്കറിലിട്ട് വേവിച്ച്, തൊലികളഞ്ഞ് നുറുക്കണം. മട്ടണിലേക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ചതച്ചത്, സവാള, അല്‍പം പുതിനയില, ഉപ്പ് എന്നിവയും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. അതിലേക്ക് ഉരുളക്കിഴങ്ങിട്ട് രണ്ട് മിനിട്ട് തിളപ്പിക്കണം. ശേഷം തേങ്ങയുടെ ഒന്നാം പാല്‍ ഒഴിച്ച് തിളപ്പിക്കുക. അവസാനം ചതച്ച കുരുമുളക് ചേര്‍ക്കാം. ചെറിയുള്ളി വളരെ നേര്‍മയായി അരിഞ്ഞതും കറിവേപ്പിലയും നെയ്യില്‍ വഴറ്റി കറിയില്‍ ചേര്‍ക്കുക.

 

Tags