കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കു ഈ സ്പെഷ്യല്‍ ഐറ്റം

muttonroast

രുചിയോടെ എളുപ്പത്തത്തിലുണ്ടാക്കാം

ചേരുവകള്‍ :
മട്ടണ്‍ 1/2 kg
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tbsp
മുളക് പൊടി1tsp
മഞ്ഞള്‍ പൊടി 1/2 tsp
ഉപ്പ് 1/2 tsp
വാളന്‍പുളി വെള്ളം 1tsp
ഇതെല്ലാം നന്നായി കുഴച്ചു 1/2 മണിക്കൂര്‍ മൂടി വെക്കുക.
ശേഷം. പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക (12 മിനിറ്റ് ). കഷ്ണങ്ങളും ഗ്രേവിയും വേറെ വേറെ വെക്കുക.
വഴറ്റാനുള്ള ചേരുവകള്‍ :
സവാള നീളത്തിലരിഞ്ഞത് 2 മീഡിയം
പച്ചമുളക് കീറിയത് 1
ഇഞ്ചി നീളത്തിലാരിഞ്ഞത് 1/2? കഷ്ണം
കാശ്മീരി ചില്ലി പൌഡര്‍ 1 tsp
മല്ലിപ്പൊടി 1 tsp
കുരുമുളക്‌പൊടി 1/2 tsp
പെരുംജീരകം 1/2 tsp
ഗരം മസാല 1/2 tsp
വേപ്പില 2തണ്ട്
ഉലുവ 1/4 tsp
വെളിച്ചെണ്ണ 2 tbsp 

ആവശ്യമായ സാധനങ്ങള്‍

വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ചശേഷം ഇഞ്ചി മൂപ്പിക്കുക. സവാളയും പച്ചമുളകും വേപ്പിലയും ചേര്‍ത്ത് ഉള്ളിയുടെ നിറം മാറി വരുമ്പോള്‍ പെരുംജീരകം ചേര്‍ത്ത് ചൂടാക്കുക., തീ കുറച്ച ശേഷം കാശ്മീരി ചില്ലി പൌഡറും മല്ലിപൊടിയും ഗരം മസാലയും ചേര്‍ത്ത് മൂക്കുമ്പോള്‍ മാറ്റിവെച്ച ഗ്രേവി ചേര്‍ത്തിളക്കി വറ്റി വരുമ്പോള്‍ മട്ടണ്‍ കഷ്ണങ്ങളും കുരുമുളക് പൊടിയും കുറച്ചു വേപ്പിലയും കൂടി ചേര്‍ത്തിളക്കി വാങ്ങുക. മസാല, കഷ്ണങ്ങളില്‍ നല്ല പൊതിഞ്ഞിരിക്കണം.

Tags