ഈ ചോപ്സ് തയ്യാറാക്കി നോക്കു

muttonchops
muttonchops

ചേരുവകള്‍

 മട്ടൻ - 1 കിലോ
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
ഇഞ്ചി (നീളത്തില്‍ അരിഞ്ഞത്)- 2 ടീസ്പൂണ്‍
വിനാഗിരി- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
സവാള (അരിഞ്ഞത്)- 2 കപ്പ്
മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
പെരും ജീരകം (മൂപ്പിച്ചത്)- 2 ടീസ്പൂണ്‍
നെയ്യ്- 1 ടീസ്പൂണ്‍
എണ്ണ- 1/4 കപ്പ്
കറിവേപ്പില- 2 തണ്ട്
മുളക്‌പൊടി- 1 ടീസ്പൂണ്‍

 മട്ടൻ ചോപ്സ്  തയ്യാറാക്കുന്ന വിധം

ഇറച്ചി, മഞ്ഞള്‍പ്പൊടി, ഇഞ്ചി, വിനാഗിരി, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. മുക്കാല്‍ മണിക്കൂര്‍ ചെറിയ തീയില്‍ വേവിച്ചതിന് ശേഷം ഇതിലെ വെള്ളം ഊറ്റിയെടുത്ത് ഇത് പകുതിയാകുന്നത് വരെ വറ്റിച്ചെടുത്തുക. സാവാള ആവിയില്‍ അടച്ചുവെച്ച് വേവിക്കുക.

പെരും ജീരകം മസാലപ്പൊടി എന്നിവ മയത്തില്‍ അരച്ചെടുക്കുക. നെയ്യും എണ്ണയും മൂപ്പിച്ച് യോജിപ്പിച്ച് കറിവേപ്പില വറുത്ത് കോരുക. ബാക്കി എണ്ണയില്‍ അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് മൂപ്പിച്ചതിന് ശേഷം തവാള ചേര്‍ക്കുക. നന്നായി വഴറ്റിയതിന് ശേഷം നേരത്തെ വറ്റിച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് വേവിക്കുക. തിളയ്ക്കുമ്പോള്‍ ഇറച്ചി കഷ്ണങ്ങള്‍ ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് കറിവേപ്പിലയും കുരുമുളക് പൊടിയും ചേര്‍ത്തതിന് ശേഷം വാങ്ങാം.

Tags