മട്ടൻ തലക്കറിയും നെയ്‌ചോറും കഴിച്ചിട്ടുണ്ടോ ?

muttan
muttan

മട്ടൻ തലക്കറി തയ്യാറാക്കാൻ വേണ്ട ചേരുവകൾ:

    മട്ടൻ തല - 1 എണ്ണം
    സവാള - 2 എണ്ണം
    തക്കാളി - 2 എണ്ണം
    മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
    ഗരംമസാല - അര ടീസ്പൂൺ
    മല്ലിപ്പൊടി - 4 ടീസ്പൂൺ
    കുരുമുളകുപൊടി - ആവശ്യത്തിന്
    തേങ്ങാപ്പാൽ, ഉപ്പ് - ആവശ്യത്തിന്
    വെളിച്ചെണ്ണ, മല്ലിയില - ആവശ്യത്തിന്
    ഇഞ്ചി, വെളുത്തുള്ളി - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

പ്രഷർ കുക്കറിൽ രണ്ട് ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി മുറിച്ച സവാള, തക്കാളി എന്നിവയിട്ട് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് എല്ലാപൊടികളും ഇടണം.

ഇനി ചെറുതായി മുറിച്ച് ബ്രെയിൻ മാറ്റി കഴുകി വൃത്തിയാക്കി എടുത്ത മട്ടൻ തലയും ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാലും മല്ലിയിലയും ചേർത്തിളക്കി പ്രഷർ കുക്കർ മൂടിവെച്ച് അഞ്ചു വിസിൽ വരുന്നതുവരെ കുക്ക് ചെയ്യണം.

പ്രഷർ പോയതിനുശേഷം ഒരു കപ്പ് തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി കറി തിളച്ചു വരുമ്പോൾ തീ ഓഫ്‌ ചെയ്ത് സെറ്റായതിനു ശേഷം മല്ലിയില ചേർത്ത് ഗാർണിഷ് ചെയ്ത് വിളമ്പാം.

 

Tags