തട്ടുകട സ്റ്റൈലിൽ മുട്ട കപ്പ തയ്യാറാക്കാം
ചേരുവകൾ
കപ്പ- 400 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾ- ഒരു നുള്ള്
വെളിച്ചണ്ണ- ആവശ്യത്തിന്
സവാള- 2 എണ്ണം
പച്ചമുളക്- 2എണ്ണം
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- ഒരു പിടി
ഇഞ്ചി- 1 ഇഞ്ച്
വെളുത്തുള്ളി- 4-5 അല്ലി
മുളകുപൊടി- 1 ടീസ്പൂൺ
മല്ലിപ്പൊടി- 1 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
വെള്ളം- 1/4 കപ്പ്
മുട്ട- 3 എണ്ണം
തയ്യാറാക്കുന്ന വിധം
400 ഗ്രാം കപ്പ അൽപ്പം വെള്ളത്തിൽ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.
നന്നായി വെന്ത കപ്പ് തണുക്കാൻ മാറ്റി വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി രണ്ട് സവാള അരിഞ്ഞതു ചേർത്തു വഴറ്റുക.
ഇതിലേയ്ക്ക് രണ്ട് പച്ചമുളക് ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, എന്നിവ ചേർത്തിളക്കുക.
ഇഞ്ചിയും, വെളുത്തുള്ളിയും അരച്ചത് അര ടീസ്പൂൺ, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തിളക്കുക.
അൽപ്പം വെള്ളം ഒഴിച്ച് വേവിക്കുക.
വെള്ളം വറ്റി വരുമ്പോൾ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക.
ഇതിലേയ്ക്ക് വേവിച്ച കപ്പ ചേർത്തിളക്കി ഉടച്ചെടുക്കുക.
ശേഷം അടുപ്പണച്ച് ചൂടോടെ കഴിച്ചു നോക്കൂ.