വീട്ടിൽ വിരുന്നുകാർ വന്നാൽ വെറൈറ്റി വിഭവം എളുപ്പം ഉണ്ടാക്കി നൽകാം ...
Sep 17, 2024, 12:00 IST
ചേരുവകൾ
മുരിങ്ങ പൊടി –ഒരു ടീസ്പൂൺ
റൈസ് –ഒരു കപ്പ്
ഇഞ്ചി –ഒരു കഷണം
പച്ചമുളക് –രണ്ടെണ്ണം
ഉഴുന്നുപരിപ്പ് –ഒരു ടീസ്പൂൺ
കടല പരിപ്പ് –ഒരു ടീസ്പൂൺ
കടുക് –കാൽ ടീസ്പൂൺ
ഉപ്പ് –പാകത്തിന്
തയാറാക്കേണ്ട വിധം
ആദ്യം റൈസ് വേവിച്ച് വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി വഴറ്റി എടുക്കുക. അതിലേക്ക് ചോറും ഉപ്പും ചേർത്ത് ഒന്ന് നന്നായി മിക്സ് ആക്കാം.
മുരിങ്ങപ്പൊടി അതിലേക്ക് ഇട്ട് നന്നായി ഇളക്കുക.നല്ല സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ മുരിങ്ങ പൗഡർ കൊണ്ട് ഒരു അടിപൊളി റെസിപ്പി തന്നെയാണ് ഇത്. എല്ലാവരും വ്യത്യസ്തമായ റൈസ് ഒന്ന് ട്രൈ ചെയ്യൂ.