പാൽപൊടി ലഡ്ഡു തയ്യാറാക്കിയാലോ ?
Sep 26, 2024, 19:45 IST
പാൽപൊടി ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ലഡ്ഡു റെസിപ്പി.
ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽ കപ്പ് പാൽ, കാൽ ഗ്ലാസ് കപ്പ് പഞ്ചസാരയും ,രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കി അലിയിച്ചെടുക്കുക, ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി അല്പാല്പമായി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഇതിൽ നിന്നും കുറച്ച് എടുത്തുമാറ്റാം, ബാക്കിയുള്ളതിൽ ഓറഞ്ച് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, ആദ്യം മാറ്റി വെച്ച വെള്ള കളർ മിക്സ് ചെറിയ ബോളുകൾ ആക്കി മാറ്റാം, ശേഷം ഓറഞ്ച് കളർ അല്പം കൂടി വലിയ ബോളുകൾ ആക്കി കൈയിൽ വച്ച് പരത്തി വെള്ള ബോൾ അതിൽ വച്ച് വീണ്ടും ഉരുട്ടി എടുക്കുക സൂപ്പർ ടേസ്റ്റി ലഡ്ഡു തയ്യാർ.