മിൽക്ക് പേട തയ്യാറാക്കിയാലോ

google news
saF


ചേരുവകൾ 


പാൽപ്പൊടി -രണ്ട് കപ്പ്

പാൽ -അരക്കപ്പ്

GHEE -2 ടീസ്പൂൺ

പഞ്ചസാര പൊടിച്ചത് -മുക്കാൽ കപ്പ്

തയ്യാറാക്കുന്ന വിധം 

ഒരു ബൗളിലേക്ക് പാൽപ്പൊടി ചേർത്ത് കൊടുക്കുക പാൽ ഒഴിച്ച് നന്നായി യോജിപ്പിച്ചതിനുശേഷം മാറ്റി വയ്ക്കാം. ഒരു പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക, പാൽപ്പൊടി മിക്സ് ഒഴിച്ച് കൊടുത്തതിനുശേഷം നല്ലപോലെ ഇളക്കി കൊടുക്കുക, ഇനി പഞ്ചസാര ചേർക്കാം എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കണം, ഈ മിക്സ് നല്ല കട്ടിയായി കളർ ഒന്നു ചേഞ്ച് ആകുമ്പോൾ, തീ ഓഫ്‌ ചെയ്തു ചൂടാറാൻ വയ്ക്കാം, ചൂടാറുമ്പോൾ അൽപ്പാൽപ്പമായി എടുത്ത് ഉരുട്ടി ഷേപ്പ് ആക്കുക, ബട്ടർ പേപ്പർ ഇരിപ്പുണ്ടെങ്കിൽ മിഠായി പോലെ റാപ്പ് ചെയ്ത് എടുക്കാം.

Tags