പ്രസംഗത്തിനിടെ മൈക്ക് സ്റ്റാൻഡ് വീണു ; പ്രസംഗം നിർത്തി മുഖ്യമന്ത്രി

google news
cm

കോട്ടയം: ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക്‌ സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം നിര്‍ത്തി . പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. മൈക്ക് സ്റ്റാൻഡിൽനിന്ന് ഊരി വന്നതോടെ വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും ജോസ് കെ. മാണിയും ശരിയാക്കാൻ നോക്കിയെങ്കിലും നടന്നില്ല.


തലയോലപ്പറമ്പിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു.സമാപിക്കാനിരിക്കെ ആംപ്ലിഫയറിൽനിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പടർത്തി.

Tags