ഇറച്ചി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
meat

ആഘോഷങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് മാംസാഹാരം. പ്രോട്ടീന്റെ കലവറ കൂടിയാണ് മാംസാഹാരം. അതേസമയം, മാംസാഹാരം കേടുകൂടാതിരിക്കാന്‍ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇറച്ചിയിൽ വളരെവേഗം സൂക്ഷ്മ ജീവികൾ പെരുകി ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇറച്ചി വൃത്തിയായി കഴുകിയേടുക്കേണ്ടത് പാചകത്തില്‍ പ്രധാനപ്പെട്ടകാര്യമാണ്. ഇറച്ചി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം. 

ഉപ്പ് വെള്ളം

ഉപ്പുവെള്ളത്തിനൊപ്പം സ്വല്‍പം മഞ്ഞള്‍പൊടി കൂടി ചേര്‍ത്ത് ഇറച്ചി കഴുകുന്നത് അതിലെ ബാക്ടീരിയകളെ നശിപ്പിക്കും. ഉപ്പുവെള്ളത്തില്‍ മുക്കിവെച്ച ഇറച്ചി അതില്‍ നിന്നെടുത്ത ശേഷം പത്ത് മിനിറ്റ് സാദാവെള്ളത്തില്‍ മുക്കിവയ്ക്കണം. ശേഷം വെള്ളം മുഴുവന്‍ നീക്കിയശേഷം കറിവെക്കാം.

ചെറുനാരങ്ങ

ഇറച്ചിയിലെ ബാക്ടീരിയ ഉള്‍പ്പടെയുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതിന് ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത് കഴുകിയെടുത്താല്‍ മതി.

 വിനാഗിരി

ഇറച്ചി കഴുകിയെടുക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് വിനാഗിരി. ഇറച്ചിയില്‍ കാണുവാന്‍ സാധ്യതയുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിന് വിനാഗിരയിലെ അസെറ്റിക് ആസിഡിന് ശേഷിയുണ്ട്. ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും വിനാഗിരി ഉത്തമമാണ്.

ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍

കഴുകിയെടുത്ത ഇറച്ചിയിലെ വെള്ളം മുഴുവന്‍ നീക്കിയ ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവെച്ച ശേഷം ഫ്രിഡ്ജില്‍ ഒരാഴ്ചയോളം കേടാകാതെ സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍, ഇറച്ചി വാങ്ങിക്കൊണ്ടുവന്ന പാക്കറ്റ് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

ഇറച്ചി പുറമെ വയ്ക്കുമ്പോള്‍ അതില്‍ ബാക്ടീരിയ പെരുകാനുള്ള സാധ്യത വളരെയധികമാണ്. വൃത്തിയുള്ള പ്രതലത്തിലോ പ്ലേറ്റിലോ വേണം ഇറച്ചി എപ്പോഴും സൂക്ഷിക്കാം. മേശപ്പുറത്തോ സ്ലാബിലോ വൃത്തിയില്ലാത്ത പാത്രത്തിലോ ഇറച്ചി ഒരിക്കലും സൂക്ഷിക്കരുത്. 
 

Share this story