വീട്ടിലുണ്ടാക്കാം മയോണൈസ്

mayonnaise
mayonnaise

ആവശ്യമുള്ള ചേരുവകള്‍:
പനീര്‍ - 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് കുതിര്‍ത്തത് - 30 എണ്ണം
വെളുത്തുള്ളി അല്ലി - 2 എണ്ണം
കുരുമുളക് - 5 എണ്ണം
ഉണക്കമുളക് ചതച്ചത് -1 ടീസ്പൂണ്‍
ഒറിഗാനോ - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങ നീര് - ഒന്ന്
പാല്‍ - കാല്‍ക്കപ്പ്

തയ്യാറാക്കുന്ന വിധം:
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ഒരുമിച്ച് ഒരു മിക്‌സിയുടെ ജാറില്‍ ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇത് നല്ലതുപോലെ അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല സ്വാദിഷ്ഠമായ ആരോഗ്യകരമായ മയോണൈസ് തയ്യാറായി. നിങ്ങള്‍ക്ക് ഇത് സാന്‍ഡ് വിച്ചിനോടൊപ്പമോ അല്ലെങ്കില്‍ ബ്രെഡ് പോലുള്ളവയിലും നേരിട്ട് ഉപയോഗിച്ച് കഴിക്കാവുന്നതാണ്.

Tags