മത്തിക്കറി ഇങ്ങനെ വെച്ച് നോക്കൂ....

mathikkari

വേണ്ട ചേരുവകൾ...

മത്തി                            12 എണ്ണം 
ഉലുവ                           1/4 tsp
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
ചെറിയ ഉള്ളി             10 എണ്ണം 
പച്ചമുളക്                    3 എണ്ണം 
തക്കാളി                      1 എണ്ണം 
കുടംപുളി                   3 എണ്ണം 
കറിവേപ്പില,ഉപ്പ്      ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത് വരഞ്ഞു കൊടുക്കുക. മീനിൽ നല്ല മസാല പിടിക്കാനാണ്  ഇങ്ങനെ വരഞ്ഞു കൊടുക്കുന്നത്. അടുത്തതായി കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ സോക് ചെയ്തു വെക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് 1/4 tsp ഉലുവ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, വേപ്പില, തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. 

Tags