കൊതിപ്പിക്കും രുചിയിൽ ഒരു കറി തയ്യാറാക്കിയാലോ ?

mathi
mathi

ചേ​രു​വ​ക​ൾ

    മ​ത്തി - അ​ര കി​ലോ
    ചെ​റി​യ ഉ​ള്ളി -8, 9 എ​ണ്ണം
    ത​ക്കാ​ളി- 1 വ​ലു​ത്
    ഇ​ഞ്ചി- ചെ​റി​യ ക​ഷ്ണം
    വെ​ളു​ത്തു​ള്ളി -ഒ​രു ചെ​റി​യ ക​ഷ്ണം
    പ​ച്ച​മു​ള​ക് -4
    പ​ച്ച മാ​ങ്ങാ -1
    മു​ള​കു​പൊ​ടി -ഒ​ന്ന​ര ടേ​ബ്​​ൾ സ്പൂ​ൺ
    മ​ഞ്ഞ​ൾ പൊ​ടി -അ​ര ടേ​ബ്​​ൾ സ്പൂ​ൺ,
    ക​റി വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്,
    വെ​ളി​ച്ചെ​ണ്ണ -2 ടേ​ബ്​​ൾ സ്പൂ​ൺ,
    ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്​

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

ആ​ദ്യ​മാ​യി ചെ​റി​യ ഉ​ള്ളി​യും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ പൊ​ടി​യും ത​ക്കാ​ളി​യും കൂ​ടെ ന​ന്നാ​യി ഗ്രൈ​ൻ​ഡ​റി​ൽ അ​ര​ച്ചെ​ടു​ക്കു​ക. ശേ​ഷം മ​ൺ​ച​ട്ടി​യി​ൽ പ​ച്ച​മാ​ങ്ങ​യും പ​ച്ച​മു​ള​കും ഇ​ട്ട് അ​തി​ലേ​ക്ക്​ ഈ ​മി​ശ്രി​തം ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ന​ന്നാ​യി തി​ള​ച്ചു വ​രു​മ്പോ​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ മീ​നും ഉ​പ്പും ക​റി വേ​പ്പി​ല​യും ഇ​ട്ടു കൊ​ടു​ത്ത്​ വെ​ന്തു ക​ഴി​ഞ്ഞാ​ൽ പ​ച്ച വെ​ളി​ച്ചെ​ണ്ണ​യും ഒ​ഴി​ച്ച് കൊ​ടു​ത്തു തീ ​ഓ​ഫ് ചെ​യ്യു​ക. കു​റ​ച്ചു നേ​രം മൂ​ടി വെ​ക്ക​ണം. ശേ​ഷം തു​റ​ന്ന്​ നോ​ക്കൂ, ന​ല്ല നാ​ട​ൻ മ​ത്തി മു​ള​കി​ട്ട​ത് റെ​ഡി.

Tags