മാങ്ങാണ്ടി കൊണ്ട് തയ്യാറാക്കാം അടിപൊളി കിണ്ണത്തപ്പം..

kinnatthappam

ആവശ്യമായവ 

മാങ്ങാണ്ടി - 10 എണ്ണം  
തേങ്ങ - 1/4 കപ്പ്   
അരിപൊടി- 1/2 കപ്പ് 
ഏലക്കാപ്പൊടി - 1/2 tsp 
ജീരകം - 1/2 tsp, 
ഉപ്പ് - ഒരു നുള്ള് 
ശർക്കരപ്പാനി - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മാങ്ങാ അണ്ടി പൊളിച്ച് ഉണക്കി എടുക്കുക. കുറച്ച് ദിവസം വെള്ളത്തിൽ ഇട്ട് അതിന്റെ കട്ട്  കളഞ്ഞ് എടുക്കുക. 2 നേരം വെള്ളം മാറ്റികൊടുക്കണം.

മാങ്ങാണ്ടി നല്ലത് പോലെ അരച്ച് എടുക്കണം. തേങ്ങ, നല്ലജീരകം, ഏലക്ക, ഒരു നുള്ള് ഉപ്പും കൂട്ടി നല്ലത് പോലെ അരക്കുക. ഇത്‌ മാങ്ങാണ്ടി അരച്ചതിലോട്ട് ചേർത്ത് കൊടുക്കുക. ശർക്കര പാവ്  അരിച്ച് ചേർക്കണം.

കുറച്ച് അരിപൊടി ചേർത്ത് നല്ലത് പോലെ എല്ലാം ഇളക്കി യോജിപ്പിക്കുക. അധികം കട്ടിയില്ലാത്ത പരുവത്തിലാണ് മാവ്  എടുക്കേണ്ടത്. ഒരു പത്രത്തിൽ വെളിച്ചെണ്ണ പുരട്ടി അതിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. നല്ലത് പോലെ ചൂടാറിട്ട് കഴിക്കാം.

അരിപ്പൊടിക്ക് പകരം ഗോതമ്പുപൊടി ചേർത്തും ഉണ്ടാക്കാം. പെട്ടെന്നുണ്ടാക്കുവാൻ വേണ്ടി മാങ്ങാണ്ടി പൊളിച്ച് നല്ലതുപോലെ അരച്ച് ഒരു വലിയ പാത്രത്തിൽ വെള്ളത്തിൽ കലക്കി വെക്കുക. തെളിയുന്നത് അനുസരിച്ച് അത് ഊറ്റി കളയണം. രാവിലെ തന്നെ ചെയ്താൽ വൈകിട്ട് ഉണ്ടാക്കുവാൻ പറ്റും. വെള്ളം തൊട്ടു നോക്കുമ്പോൾ കട്ട് രാസം മാറിയാൽ അപ്പോൾ തന്നെ ഉണ്ടാക്കാം.6,7 പ്രാവശ്യം വെള്ളം മാറ്റിയാൽ മതിയാകും.

തയ്യാറാക്കിയത് : Femy Abdul Salam

Tags