മാമ്പഴം കൊണ്ട് തയ്യാറാക്കാം മധുരമൂറും ബർഫി..

mango burfi

അവധിക്കാലം എത്തിക്കഴിഞ്ഞു. പോരാത്തതിന് മാമ്പഴക്കാലവും. എങ്കിൽ പിന്നെ വീട്ടിലിരിക്കുന്ന കുട്ടിക്കുറുമ്പന്മാർക്ക് മാമ്പഴം കൊണ്ട് ഒരു മധുരം ഉണ്ടാക്കി നല്കിയാലോ..ഇതാ ഒരു മംഗോ ബർഫി റെസിപ്പി..

ആവശ്യമായവ 

പഴുത്ത മാങ്ങ പൾപ്പ് - 3 കപ്പ് 
കടലമാവ് - 1 കപ്പ് 
മിൽക്ക് മെയ്ഡ് - 1 ടിൻ
നെയ്യ് - 2 ടേബിൾസ്പൂൺ 
അണ്ടിപ്പരിപ്പ് - 10 എണ്ണം (ചെറുതായി അരിഞ്ഞത്) 
ഏലയ്ക്ക പൊടി - 1 ടീസ്പൂൺ 

തയ്യാറാക്കുന്നവിധം 

ആദ്യം കടലമാവ് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ശേഷം മാറ്റി വയ്ക്കുക. ഇനി മറ്റൊരു കട്ടിയുള്ള പാത്രത്തിൽ മാമ്പഴ പൾപ്പ്, മിൽക്ക് മെയ്‌ഡും ചേർത്ത് വേവിക്കുക. ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന കടലമാവ് കുറച്ചു കുറച്ചായി ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക.

ഇളക്കി കൊണ്ടേ ഇരിക്കുക. കുറച്ചു കഴിഞ്ഞ് നെയ്യ് ചേർത്ത് മിശ്രിതം പാനിൻ്റെ വശങ്ങളിൽ നിന്നും വിട്ടുവരുന്നതുവരെ വേവിക്കുക.
ശേഷം കശുവണ്ടിയും ഏലക്കാപ്പൊടിയും ചേർക്കുക. നന്നായി യോജിപ്പിക്കുക.

ഇനി സെറ്റ് ചെയ്യാൻ ഒരു പാത്രമെടുത്ത് അൽപ്പം നെയ് തടവി വയ്ക്കുക ഇതിലേക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് തണുക്കാൻ വയ്ക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് വിളമ്പാം.

Tags